വിവാഹാഘോഷത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ജയ്പൂര്‍: വിവാഹാഘോഷ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാനിലാണ് സംഭവം. ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടയിലാണ് യുവാവ് കുഴഞ്ഞ് വീണത്.

ഹൃദയാഘാതമാണ് മരണ കാരണം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണെങ്കിലും ആരും വീഴ്ചയെ ഗൗരവമായി എടുത്തില്ല. ഡാന്‍സിന്റെ ഭാഗമായി കാണിച്ചതാണെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ അല്‍പം സമയം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതിനാലാണ് സംഭവം ഗൗരവമാണെന്ന് മനസിലായത്. പിന്നീട് ഭാര്യ ഇയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബോധരഹിതനായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here