ഭക്ഷണം ചോദിച്ചെത്തിയ സ്ത്രീയെ വലിച്ചിഴച്ചു

ജൈസാല്‍മര്‍: ഭക്ഷണം ചോദിച്ചെത്തിയ മാനസിക വൈകല്യമുള്ള സ്ത്രീയെ വലിച്ചിഴച്ച് സാമൂഹിക പ്രവര്‍ത്തകന്‍. മാനവ് ധരം ട്രസ്റ്റിന്റെ മാനേജരാണ് സ്ത്രീയോട് ക്രൂരമായി പെരുമാറിയത്.

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് രാജസ്ഥാനിലെ ബാര്‍മറിലെ മാനവ് ധരം ട്രസ്റ്റ്. കഴിക്കാന്‍ റൊട്ടി ചോദിച്ചെത്തിയ സ്ത്രീയെ ട്രസ്റ്റ് മാനേജര്‍ ലജ്പത്രായി സിന്ധി റോഡിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി ചവിട്ടുകയും ചെയ്യുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ സിന്ധി വിശദീകരണവുമായി രംഗത്തെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ത്രീ തനിക്ക് ശല്യമുണ്ടാക്കുകയാണെന്ന് സിന്ധി പറഞ്ഞു.

ട്രസ്റ്റിലെത്തി ഭക്ഷണം എടുത്തോടുകയും എല്ലായിടത്തും വലിച്ചെറിയുകയും ചെയ്യുകയാണ് ഇവര്‍. ഞായറാഴ്ചയാണ് തനിക്ക് ഇവരെ പിടികൂടാനായതെന്നും സിന്ധി വ്യക്തമാക്കി.

പൊലീസ് സിന്ധിക്കെതിരെ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനിലും പരാതി ലഭിച്ചു. ഞായറാഴ്ച റൊട്ടി ചോദിച്ചെത്തിയ സ്ത്രീയെ പിടികൂടി സിന്ധി വലിച്ചിഴച്ച് ഗേറ്റിന് പുറത്തിടുകയായിരുന്നു.

സംഭവം കണ്ടുനിന്നിരുന്നയാള്‍ പകര്‍ത്തിയ വീഡിയോയാണ് പ്രചരിച്ചത്. ജില്ലാ പൊലീസ് സൂപ്രണ്ട് വീഡിയോ കാണുകയും സിന്ധിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. സിന്ധി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ട്രസ്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here