ദുബായില്‍ വ്യാജ ഒപ്പ് ഉപയോഗിച്ച് തട്ടിപ്പ്

ദുബായ് :വ്യാജ ഒപ്പ് ഉപയോഗിച്ച് ദുബായിലെ ഒരു ബാങ്കില്‍ നിന്നും 17 കോടി രൂപ മോഷ്ടിച്ച യുവാവിന്റെ വിചാരണ തുടരുന്നു. ദുബായിലെ ഒരു പ്രമുഖ ബാങ്കില്‍ ജോലി ചെയ്തിരുന്ന ഒരു സൗദി പൗരനാണ് വ്യാജ ഒപ്പും രേഖകളുമുണ്ടാക്കി 10 മില്ല്യണ്‍ ദര്‍ഹം രൂപ കൈക്കലാക്കിയത്.

എന്നാല്‍ ബാങ്ക് തന്നെ നടത്തിയ ആന്തരിക അന്വേഷണത്തില്‍ യുവാവ് അറസ്റ്റിലായി. ജൂലൈ 2017 നായിരുന്നു യുവാവ് അറസ്റ്റിലാവുന്നത്. ഒമ്പത് മാസം നീണ്ട നീക്കങ്ങള്‍ക്കൊടുവിലായിരുന്നു യുവാവ് പിടിയിലാവുന്നത്. 2016 ഒക്ടോബറില്‍ ദുബായിലെ ഒരു വ്യവസായിയെ സമീപിച്ച ഇയാള്‍ ബാങ്ക് ഇദ്ദേഹത്തിന് വന്‍ തുക ലോണ്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിച്ചു.

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പേരില്‍ ഒരു അക്കൗണ്ട് തുടങ്ങാനുള്ള ഫോമില്‍ ഒപ്പു വെപ്പിച്ചു. ഇതിന് ശേഷം യുവാവ് തന്നെ ഈ വ്യവസായിയുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് ഒരു അക്കൗണ്ട് തുടങ്ങി. വ്യവസായിയുടെ ഏതാനും വസ്തുക്കളും വ്യാജ ഈടായി ബാങ്കില്‍ സമര്‍പ്പിച്ചു. പിന്നീട് ഈ ഈട് കാണിച്ച് ഇയാള്‍ 10 മില്ല്യണ്‍ ദര്‍ഹം സ്വന്തമാക്കുകയായിരുന്നു.

പണം നഷ്ടമായതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ സൗദി പൗരനെ പിടികൂടി. യുവാവിനെ ഈ കൃത്യത്തിന് സഹായം ചെയ്ത് നല്‍കിയതിന് ഒരു ചൈനീസ് യുവതിയും പിടിയിലായി. ഈ യുവതിയും ഇതേ ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here