ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ചുകൊന്നു

ചെന്നൈ: ഭര്‍ത്താവിനെ ഭാര്യ അരകല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിക്ക് സമീപം സിവന്തിപ്പട്ടിയിലാണ് സംഭവം. ഭാര്യ മുത്തുലക്ഷ്മി(37)യാണ് നിര്‍മാണ തൊഴിലാളിയായ അറുമുഖനെ(47) കൊലപ്പെടുത്തിയത്.

അറുമുഖന്‍ കടുത്ത മദ്യപാനിയായിരുന്നുവെന്നും ലഹരിയില്‍ ഭാര്യയെ മര്‍ദിക്കാറുമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ അറുമുഖന്‍ ഭാര്യയുമായി വഴക്കിട്ടു.

ചോറിനൊപ്പം പച്ചക്കറി മാത്രം നല്‍കിയതായിരുന്നു വഴക്കിന് കാരണം. ഇറച്ചിക്കറി പാചകം ചെയ്യാത്തതിനെ ചൊല്ലി അറുമുഖന്‍ ഭാര്യയെ മര്‍ദിച്ചു. ഒടുവില്‍ സഹികെട്ട് മുത്തുലക്ഷ്മി അരകല്ല് എടുത്ത് ഭര്‍ത്താവിന്റെ തലക്കടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

അറുമുഖന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ ശിവന്തിപ്പട്ടി പോലീസ് കേസെടുത്തു. ഒളിവില്‍ പോയ മുത്തുലക്ഷ്മിക്കായി പൊലീസ് തിരച്ചിലാരംഭിച്ചു. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here