വിവാഹമോചനം ആവശ്യപ്പെട്ട് 50കാരന്‍ കോടതിയില്‍

ദുബൈ: ഒരുമിച്ച് ജീവിച്ച ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് 50കാരന്‍ കോടതിയെ സമീപിച്ചു. തന്റേതെന്ന് വിശ്വസിച്ചിരുന്ന ഒമ്പത് മക്കളും ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധത്തില്‍ പിറന്നതാണെന്നറിഞ്ഞതിനാലാണ് മൊറോക്ക സ്വദേശി കോടതിയെ സമീപിച്ചത്.

അധ്യാപകനായ ഇയാള്‍, വൈദ്യ പരിശോധന വഴിയാണ് കുട്ടികള്‍ തന്റേതല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയ്‌ക്കെതിരെ സിദി സുലൈമാന്‍ പ്രൈമറി കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്ന് ഇയാള്‍ കോടതിയില്‍ തെളിവ് നല്‍കി. ഭാര്യയ്ക്ക് വര്‍ഷങ്ങളായി മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും കുട്ടികള്‍ ഇയാളുടെതാണെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

തന്നെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കാനും കുട്ടികളുടെ പിതൃത്വം തന്റെതല്ല എന്നു തെളിയിക്കാനും പിതൃത്വം തന്നില്‍ നിന്നു ഒഴിവാക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. കോടതയില്‍ ആവശ്യപ്പെട്ടു. പരിശോധന ഫലത്തില്‍ ഇയാള്‍ക്ക് വന്ധ്യതയുണ്ട് എന്നു തെളിഞ്ഞു. അതേസമയം ഇയാളുടെ പേര് ഒപ്പം വഹിക്കുന്ന ഒമ്പത് മക്കളും കോടതി വിധി കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here