കാറോട്ട മത്സരത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

ദുബായ് :തെരുവിലെ കാറോട്ട മത്സരം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു. ദുബായിലെ അല്‍ ഐനില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു റോഡില്‍ കാറോട്ട മത്സരം അരങ്ങേറിയത്.

മത്സരത്തില്‍ പങ്കെടുക്കുകയായിരുന്ന ഒരു കാര്‍ നിയന്ത്രണം വിട്ട് അരികില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന യുവാവിന്റെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം രാജ്യത്തെയാകെ ഞെട്ടിച്ചതിനെ തുടര്‍ന്ന് ഇത്തരം മത്സരങ്ങള്‍ക്കെതിരെ ബോധവത്കരണം വേണമെന്ന് ജനങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here