പ്രവാസിക്ക് 87 ലക്ഷം പിഴയും തടവും

ദുബായ് : ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ പരിഹസിച്ച ഇന്ത്യന്‍ യുവാവിന് അന്‍പതിനായിരം ദിര്‍ഹം പിഴയും 3 മാസത്തെ തടവും. ഡ്രൈവിങ് ടെസ്റ്റ് തോറ്റതിന് ആര്‍ടിഎയെ മോശമായി ചിത്രീകരിച്ച് മെയില്‍ അയച്ചതിനാണ് 25 കാരന് ശിക്ഷ ലഭിച്ചത്.

ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന പാവപ്പെട്ടവരെ ബോധപൂര്‍വ്വം പരാജയപ്പെടുത്തി പണം നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു യുവാവിന്റെ പരാമര്‍ശം. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആര്‍ടിഎ ദുബായ് പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ സ്വകാര്യ ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മൊബൈലില്‍ നിന്നാണ് മെയില്‍ അയച്ചത്. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ പരിഗണനയ്‌ക്കെത്തി. ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റതിന്റെ ദേഷ്യത്തില്‍ ആണ് ഇത്തരമൊരു സന്ദേശം അയച്ചതെന്നായിരുന്നു യുവാവിന്റെ മൊഴി.

എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തെ മോശമായി ചിത്രീകരിച്ചതിന് ഇയാള്‍ക്ക് കോടതി 87 ലക്ഷം പിഴയും മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും വിധിക്കുകയായിരുന്നു. സര്‍ക്കാര്‍ വകുപ്പിനെ അപഹസിച്ചതിനാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. വിധിക്കെതിരെ ഇയാള്‍ക്ക് 15 ദിവസത്തിനകം മേല്‍ക്കോടതിയെ സമീപിക്കാം.

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here