മുളവടി ഉപയോഗിച്ച് തടവുകാരന്‍ ജയില്‍ ചാടി

മുംബൈ :മുളവടി കൊണ്ട് പോള്‍വാള്‍ട്ട് നടത്തി തടവുകാരന്‍ ജയില്‍ ചാടി. മുംബൈയിലെ പ്രശസ്തമായ ബയ്ക്കുള്ള ജയിലില്‍ നിന്നാണ് ഈ വിചിത്രമായ വാര്‍ത്ത പുറത്ത് വരുന്നത്. ഗൊരേഗൗ സ്വദേശിയായ മജീദ് ഷെയ്ക്ക് എന്ന തടവുകാരനാണ് ഈ വിധം പൊലീസിനെ കബളിപ്പിച്ച് ജയില്‍ ചാടിയത്.

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ കുറ്റത്തിനാണ് 19 വയസ്സുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ മെയ് 3 നാണ് റിമാന്‍ഡ് പ്രതിയായി യുവാവിനെ ഈ ജയിലില്‍ പ്രവേശിപ്പിച്ചത്. ജയിലിലെ അറ്റകുറ്റ പണികള്‍ക്കായി ഇറക്കിയ മുള വടി ഉപയോഗിച്ചാണ് മജീദ് പോള്‍ വാള്‍ട്ട് നടത്തി പുറത്തേക്ക് കടന്നത്.

ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ തടവു മുറികളില്‍ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് യുവാവിനെ കാണാതായ കാര്യം ഇവര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് യുവാവ് ജയില്‍ ചാടിയതാണെന്ന് വ്യക്തമായത്. ജയില്‍ ചാട്ടത്തെ തുടര്‍ന്ന് യുവാവിനെതിരെ നാഗ്പഡ സ്റ്റേഷനില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് യുവാവിനായുള്ള തിരച്ചിലി
ലാണ് പൊലീസ് സംഘം. പ്രമാദമായ ഷീന ബോറാ കൊലപാതക കേസിലെ പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയടക്കം നിരവധി പ്രമുഖരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലുണ്ടായ ഈ കര്‍ശന സുരക്ഷാ വിഴ്ച അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here