30 കാരന് 60 വര്‍ഷത്തെ തടവുശിക്ഷ

വാഷിങ്ടണ്‍ : നാലുവയസ്സുകാരിയെ വേശ്യാവൃത്തിക്ക് ഇരയാക്കാന്‍ ശ്രമിച്ച 30 കാരനായ പിതാവിന് 60 വര്‍ഷത്തെ തടവ് ശിക്ഷ. അമേരിക്കയിലെ വാഷിങ്ടണ്ണിലാണ് നടുക്കുന്ന സംഭവം. വിസ്‌കോണ്‍സിന്‍ സ്വദേശി ആന്‍ഡ്ര്യൂ ടര്‍ലേയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2015 ലാണ് കേസിന് ആസ്പദമായ സംഭവം. ‘അച്ഛന്റെ കുഞ്ഞുമകള്‍ക്കൊപ്പം രസിക്കാം’ എന്ന പേരില്‍ ഇദ്ദേഹം പ്രശസ്ത ഓണ്‍ലൈന്‍ കമ്പനിയില്‍ പരസ്യം നല്‍കുകയായിരുന്നു. പത്ത് വയസ്സില്‍ താഴെയുള്ള കുഞ്ഞാണെന്ന് ഇയാള്‍ പരസ്യത്തില്‍ പരാമര്‍ശിച്ചു.

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇടപാടുകാരായി രംഗപ്രവേശം ചെയ്ത് ഇയാളെ കുടുക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ആയിരം ഡോളര്‍ ആണ് ഇദ്ദേഹം ഇടപാടുകാരനോട് ഓണ്‍ലൈനില്‍ ആവശ്യപ്പെട്ടത്. കുട്ടിയെ മയക്കിയശേഷം ഉപയോഗപ്പെടുത്താമെന്ന് ഇയാള്‍ ഇ മെയില്‍ മുഖേന വ്യക്തമാക്കിയിരുന്നു.

ലൈംഗിക ബന്ധത്തിന് കുഞ്ഞ് പര്യാപ്തമായിട്ടില്ലെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇയാള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇടപാടുകാരനായെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ 2015 നവംബറില്‍ ടര്‍ലേയുടെ അപ്പാര്‍ട്‌മെന്റ് സന്ദര്‍ശിച്ചു. കുട്ടിയും അമ്മയുമാണ് അവിടെയുണ്ടായിരുന്നത്. കുട്ടിയെ മയക്കി നഗ്നയാക്കി കിടത്തിയിരുന്നു.

ഇതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ കുട്ടിയുടെ അമ്മയ്ക്ക് ഇടപാടിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിചാരണയ്‌ക്കൊടുവില്‍ 60 വര്‍ഷത്തെ തടവിന് ഇയാളെ ശിക്ഷിച്ചു. 75 വയസ്സാകുന്നതുവരെ ടര്‍ലേ പരോളിന് അര്‍ഹനായിരിക്കില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here