ഷംലി: ഭാര്യയെ മര്‍ദ്ദിച്ചയാള്‍ക്ക് പോലീസിന്റേയും നാട്ടുകാരുടെയും വക ഉഗ്രന്‍ തല്ല്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ശരവണ്‍ എന്ന് പേരുള്ള ഇയാള്‍ മദ്യപിച്ച് വന്ന് ഭാര്യയെ തല്ലുന്നത് പതിവായിരുന്നു. സഹികെട്ട് ഭാര്യ പൊലീസില്‍ പരാതി നല്കി.
ഒടുവില്‍ നാട്ടുകാരും വീട്ടുടമയും ഭാര്യയും ചേര്‍ന്ന് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കസ്റ്റഡിയിലെടുക്കും മുന്‍പേ ഇയാളെ നന്നായി പെരുമാറിയാണ് നാട്ടുകാര്‍ വിട്ടതെന്ന് ഷംലി ഡി എസ് പി അശോക് കുമാര്‍ സിംഗ് പറഞ്ഞു. പൊലീസുകാരും ഇയാള്‍ക്ക് കണക്കിന് കൊടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.