ബംഗലൂരുവില്‍ നിന്നും കൊറിയയിലേക്ക് ടാക്‌സി

ബംഗലൂരു :ഒരു കൗതുകത്തിന് വേണ്ടി ബാംഗ്ലൂരില്‍ നിന്നും നോര്‍ത്ത് കൊറിയയിലേക്ക് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ ശ്രമിച്ച യുവാവിന് കിട്ടിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബംഗലൂരു സ്വദേശിയ രോഹിത് മെന്താ എന്ന യുവാവാണ് ഒരു കൗതുകത്തിന് വേണ്ടി ഓല ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ കയറി ഉത്തര കൊറിയയിലേക്ക് ടാക്‌സി വിളിച്ചത്.

നഗരത്തിനുള്ളിലെ ചെറിയ ദൂര പരിധിക്ക് ഉള്ളില്‍ മാത്രം സര്‍വ്വീസ് നടത്തുന്ന ഓല ടാക്‌സി സര്‍വീസില്‍ നിന്നുള്ള മറുപടി കണ്ട് യുവാവും കൂട്ടരും അമ്പരന്നു. കിലോ മീറ്ററിന് 10 രൂപ നിരക്കില്‍ 1,49,088 രൂപയ്ക്ക് നോര്‍ത്ത് കൊറിയയിലേക്ക് സര്‍വ്വീസ് നടത്താം എന്നായിരുന്നു കമ്പനിയില്‍ നിന്നും ലഭിച്ച മറുപടി.

മാര്‍ച്ച് 18 ാം തീയ്യതി യാത്ര തിരിച്ച് 23 ന് തിരിച്ചെത്തുന്ന ഷെഡ്യൂളും പിക്ക് ചെയ്യാന്‍ വരുന്ന ഡ്രൈവറുടെ പേരും വണ്ടി നമ്പറും സമയവും എല്ലാം കമ്പനി നല്‍കി,. കൗതുകം തോന്നിയ യുവാവ് ഓല കസ്റ്റമര്‍ കെയറിനെ ടാഗ് ചെയ്ത് ഈ ബുക്കിംഗിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഉടന്‍ തന്നെ ഓല ടാക്‌സി സര്‍വ്വീസ് മറുപടിയും നല്‍കി. സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് സംഭവിച്ചതാകാമെന്നും ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത് ഓണ്‍ ചെയ്താല്‍ ശരിയാകും എന്നായിരുന്നു കമ്പനിയുടെ മറുപടി. ഇത്തരം സാങ്കേതിക തകരാറുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുമെന്നും ഓല സര്‍വ്വീസ് അധികതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here