ഭാര്യയുടെ കാമുകനെന്ന് സംശയം; അമ്മയ്ക്കൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി

ഹൈദരാബാദ്: അമ്മയ്‌ക്കൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ മകനെ വെട്ടിയത്. മകനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ചയായിരുന്നു സോമണ്ണ മകനെ വെട്ടിയത്. അച്ഛന്റെ ആക്രമണത്തില്‍ 14കാരനായ പരശുറാമിന്റെ കൈക്കും തോളെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സോമണ്ണ സംശയിച്ചിരുന്നു. ഈ സംശയം മനസ്സില്‍ വെച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് ഭാര്യയ്‌ക്കൊപ്പം ആരോ കിടക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ മറ്റൊന്നും നോക്കാതെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു. മകനാണെന്ന് തിരിച്ചറിഞ്ഞതും സോമണ്ണ വികാരാധീനനായി. കഴിഞ്ഞ കുറെ മാസങ്ങളായി അച്ഛനും മകനും തമ്മില്‍ വീട്ടില്‍ നിരന്തര തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്തായാലും ഇയാള്‍ക്കെതിരെ ഐപിസി 307 പ്രകാരം പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here