ഫോണ്‍ മോഷ്ടിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം

പറ്റ്‌ന: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ബീഹാറിലെ ദര്‍ബന്‍ഗ ജില്ലയിലെ ഹിന്‍ഗോളി ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ കൂട്ടംകൂടി മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ള ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിക്കുന്നത് നോക്കി നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം.

മര്‍ദ്ദിച്ചതിന് ശേഷമാണ് തലകീഴായി കെട്ടിത്തൂക്കിയത്. മരത്തില്‍ കയറും ചങ്ങലയുമുപയോഗിച്ച് യുവാവിന്റെ കാലില്‍ കെട്ടി തലകീഴായി തൂക്കിയിട്ട ശേഷമായിരുന്നു ക്രൂരമായ മര്‍ദ്ദനം. അമ്രേഷ് കുമാര്‍ എന്നയാളാണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അമ്രേഷിനെ അറസ്റ്റ് ചെയ്തു. ഇയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here