സിഐഡി ചമഞ്ഞ് 23 കാരന്‍ 24 കാരിയെ ദുബായില്‍ കാറില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു

 ദുബായ് : ദുബായില്‍ 23 കാരന്‍ കാര്‍ യാത്രികയായ യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. സിഐഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് യുവാവ് 24 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.2014 മാര്‍ച്ച് 31 നായിരുന്നു ദാരുണമായ സംഭവം. ജോര്‍ദാനിയന്‍ യുവാവാണ് അറസ്റ്റിലായി വിചാരണ നേരിടുന്നത്. സംഭവം ഇങ്ങനെ. 2014 മാര്‍ച്ച് 31 ന് രാത്രിയില്‍ തന്റെ വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു യുവതി. ഈ സമയം ടാക്‌സി ഡ്രൈവറായ യുവാവ് അവിടെയെത്തി. താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്ന് അറിയിച്ചു. തുടര്‍ന്ന് യുവതി മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച ശേഷം കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് അറിയിച്ചു.മദ്യം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് ബ്യൂട്ടീഷ്യനായ യുവതിയെ ഇയാള്‍ കാറില്‍ കയറ്റി കൊണ്ടുപോയത്.തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി കാറില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടാല്‍ കള്ളക്കേസുണ്ടാക്കി ജയിലിലടയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.എന്നാല്‍ യുവതി അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ച് സംഭവം വെളിപ്പെടുത്തി. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തി.പ്രതിയുടെ ഡിഎന്‍എ ഘടകം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here