കുരങ്ങിനെ തള്ളിയിട്ട യുവാവിന് കിട്ടിയ പണി

ഫൂജിയാന്‍: കുരങ്ങിനോട് തമാശ കാണിച്ച യുവാവിന് എട്ടിന്റെ പണികിട്ടി. ചൈനയിലെ ഫൂജിയാന്‍ പ്രവിശ്യയിലാണ് സംഭവം. കുളത്തിന്റെ വക്കിലിരുന്ന കുരങ്ങിനെ യുവാവ് വെള്ളത്തിലേക്ക് തള്ളിയിട്ടാണ് തമാശ കാണിച്ചത്. കൂട്ടുകാരുടെ മുന്‍പില്‍ നിന്നാണ് യുവാവ് കുരങ്ങിനെ തള്ളിയിട്ടത്.

എന്നാല്‍ കുരങ്ങ് ഒരിക്കലും തിരിച്ച് ആക്രമിക്കുമെന്ന് യുവാവ് വിചാരിച്ച് കാണില്ല. ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലേക്കാണ് കുരങ്ങ് വീണത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം കുരങ്ങ് വെള്ളത്തില്‍ നിന്ന് കയറി വന്ന് യുവാവിന് നേരെ തിരിയുകയായിരുന്നു.

വെള്ളത്തില്‍ വീണ കുരങ്ങിന്റെ സഹായത്തിന് മറ്റ് കുരങ്ങുകളും എത്തി. എന്നാല്‍ സംഭവം സംഭവം കൈവിട്ട് പോവുമെന്ന് തോന്നിയതോടെ യുവാവിന് അമ്പലത്തില്‍ കയറി ഒളിക്കേണ്ട സ്ഥിതിയായി. എന്നാല്‍ ഓടിയൊളിക്കുന്നതിനിടയില്‍ വീണ് യുവാവിന് പരിക്കറ്റിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മൃഗശാലയിലും വിനോദ സഞ്ചാര മേഖലയിലും സഹജീവികളോട് മാന്യമായി പെരുമാറണമെന്ന സന്ദേശത്തോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

Man irritates monkey by pushing it behind to pool, which caused the monkey and others attacking him with minor injury.

Man irritates monkey by pushing it behind to pool, which caused the monkey and others attacking him with minor injury. April 23rd, in a temple of Dehua county, Fujian, a man pranked a monkey by pushing it to the pool, which irritates the monkey and others. According to the staff, the man left with minor injury, and the monkeys were not injured.

PearVideoさんの投稿 2018年4月24日(火)

LEAVE A REPLY

Please enter your comment!
Please enter your name here