യുവാവ് സിംഹക്കൂട്ടിലേക്ക് ചാടി

തിരുവനന്തപുരം : മൃഗശാലയിലെത്തിയ യുവാവ് സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടി. ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്നുള്ള മൃഗശാലയിലായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകന്‍ 11 മണിയോടെയാണ് സാഹസം കാണിച്ചത്.

ഇയാള്‍ പിറക് വശത്തുകൂടിയാണ് സിംഹത്തിന്റെ കൂടിന് അടുത്തെത്തിയത്. എന്നാല്‍ ഇത് വാച്ച്മാന്‍ കാണുകയും സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ വലിച്ചിഴച്ച് പിന്‍തിരിപ്പിക്കുകയുമായിരുന്നു. രണ്ട് വയസ്സുള്ളതും മൂന്ന് വയസ്സുള്ളതുമായ സിംഹങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.

ഇതില്‍ ഗ്രേസിയെന്ന രണ്ട് വയസ്സുള്ള സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാള്‍ ഇരച്ചെത്തിയത്.സിംഹം ഇയാള്‍ക്ക് അരികിലേക്ക് എത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നതിനിടെ മുരുകന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

ഇയാളെ പിന്‍തിരിപ്പിച്ച് കൊണ്ടുവരുമ്പോള്‍ ഇയാള്‍ കാണികള്‍ക്ക് ടാറ്റ നല്‍കുന്നുണ്ടായിരുന്നു. സിംഹക്കൂട്ടിലേക്ക് എടുത്തുചാടാനുള്ള ഇയാളുടെ പ്രേരണ വ്യക്തമായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here