യുവാവിനെ അടിച്ചു കൊന്നു

സോനിപത്ത്: വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ അടിച്ചുകൊന്നു. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ലവ് കുമാറെന്ന(28)യാളാണ് കൊല്ലപ്പെട്ടത്. വിവാഹിതനും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ് കൊല്ലപ്പെട്ട ലവ് കുമാര്‍.

ദിനേശ് എന്നയാളാണ് തങ്ങളെ ആക്രമിച്ചതെന്ന് ലവിന്റെ സഹോദരനായ അജയ് പൊലീസിനോട് പറഞ്ഞു. ഇരുവരും ബന്ധുക്കളാണ്. അത്താഴത്തിന് ശേഷം എടുത്ത ചില ചിത്രങ്ങള്‍ അറിയാതെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു.

ചിത്രങ്ങള്‍ കണ്ട ഗ്രൂപ്പ് അംഗം ദിനേഷ് എന്നയാള്‍ ലവിനെയും അജയേയും വീട്ടിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടാകുകയും ഇരുമ്പ് വടിക്ക് ലവിനെയും അജയേയും അടിക്കുകയും ചെയ്തു. ലവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അജയ് പരുക്കുകളോടെ ആശുപത്രിയിലുമാണ്. സംഭവത്തിന് ശേഷം ദിനേഷ് ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here