ഏഴ് വയസ്സുകാരിയായ മകളെ അച്ഛന്‍ കൊന്നു

മുസാഫര്‍നഗര്‍ : ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ ഏഴ് വയസ്സുകാരിയായ മകളെ കൊന്നു. മുസാഫര്‍ നഗറില്‍ കൈരാന പട്ടണത്തിലാണ് സംഭവം. ഭാര്യയുമായി സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുവില്‍ മകളുടെ കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇമ്രാന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇമ്രാനും സഹോദരന്മാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതായി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ തിവാരി പറഞ്ഞു.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇമ്രാനെയും സഹോദരങ്ങളെയും കസ്റ്റഡിയില്‍ എടുത്തു. അതേസമയം ഇയാള്‍ എങ്ങനെയാണ് മകളെ കൊലപ്പെടുത്തിയതെന്ന വിവരം ലഭ്യമല്ല. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here