യുവാവ് അമ്മയുടെ തല അറുത്തെടുത്തു

പുതുക്കോട്ട: അമ്മയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ക്രൂരകൃത്യം നടന്നത്. ആനന്ദ് എന്ന യുവാവാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മ റാണിയെ കൊലപ്പെടുത്തിയത്. ആനന്ദും അമ്മയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ നടന്ന തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. വിധവയായ അമ്മ സ്ഥാലം വിഭജിക്കുന്നതിന് വഴങ്ങാതെ വന്നതോടെ കയ്യില്‍ കരുതിയ കത്തി കൊണ്ട് അമ്മയെ വെട്ടി വീഴ്ത്തിയെന്നും.

പിന്നീട് തല മുറിച്ച് നീക്കുകയായിരുന്നെന്നും ആനന്ദ് പൊലീസില്‍ മൊഴി നല്‍കി. പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തു. ആനന്ദിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ റാണിയ്ക്ക് നേരെ ആരോപണം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here