യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തി. യുവതി കൂടോത്രം ചെയ്ത് തന്റെ വിവാഹങ്ങള്‍ മുടക്കുന്നുവെന്ന് വിശ്വസിച്ചാണ് ഇയാള്‍ കൊല നടത്തിയത്.

പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ക്ക് വിവാഹഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു പിന്റു എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ എല്ലാം നിരസിക്കപ്പെട്ട ദേഷ്യത്തിലാണ് ഇയാള്‍ യുവതിയെ കൊന്നത്. നിശ്ചയം വരെ കഴിഞ്ഞ് വിവാഹം മുടങ്ങിയതോടെയാണ് അയല്‍വാസി തനിക്കെതിരെ കൂടോത്രം ചെയ്യുന്നുണ്ടെന്ന് പിന്റു വിശ്വസിച്ചത്.

മുറേതി ഗ്രാമവാസിയായ പിന്റു കൂടോത്രം തന്നെയാണ് തന്റെ ആലോചനകള്‍ മുടങ്ങുന്നതിന് പിന്നിലെന്ന് കരുതി. തന്റെ അയല്‍വാസിയായ അമേരിക്ക പാട്ടീല്‍ കൂടോത്രം ചെയ്യുന്നയാളാണെന്ന് ഇയാള്‍ പറയുന്നു. ഞായറാഴ്ച രാത്രി അമേരിക്ക പാട്ടീല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇയാള്‍ അവരുടെ വീട്ടിലെത്തി.

വടി കൊണ്ട് തല്ലുകയും ഷാള്‍ കൊണ്ട് അമേരിക്കയെ ശ്വാസം മുട്ടിക്കുകയും ചെയ്തു. യുവതി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഗ്രാമവാസികളാണ് പിടികൂടിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here