അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി

ഇന്തോനേഷ്യ :വിവാഹം കഴിക്കാത്തതെന്തെന്ന് ചോദിച്ചതിന് അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി. 28 വയസ്സുകാരനായ ഇന്തോനേഷ്യന്‍ സ്വദേശി ഫയീസ് നൂര്‍ദ്ദീനാണ് 32 വയസ്സുകാരിയായ തന്റെ അയല്‍ക്കാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്.

ഇന്തോനേഷ്യയിലെ കാംപങ് പസിര്‍ ജോങ്കെയിലാണ് സംഭവം നടന്നത്. നൂര്‍ദ്ദീനിന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരുടെയും വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ ഏറെ ശ്രമിച്ചിട്ടും നുര്‍ദ്ദീന്റെ വിവാഹം നീണ്ടു പോവുകയായിരുന്നു.ഇതില്‍ യുവാവ് ഏറെ അസ്വസ്ഥനായിരുന്നു. കൊല ചെയ്യപ്പെട്ട യുവതി പലപ്പോഴും നുര്‍ദ്ദീനോട് പെട്ടെന്ന് വിവാഹം കഴിക്കുന്നതിനെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.

സംഭവ ദിവസം രാവിലെ വീടിന് പുറത്തിരിക്കുകയായിരുന്ന നൂര്‍ദ്ദിന്റെ അടുത്ത് യുവതി എത്തി പതിവ് പോലെ വിവാഹത്തെ കുറിച്ച് സംസാരിച്ചു.

സുഹൃത്തുക്കളുടെയൊക്കെ വിവാഹം കഴിഞ്ഞ് പോകുന്നതിനെ കുറിച്ചും സൂചിപ്പിച്ചു. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം അയല്‍ക്കാരിയുടെ വീട്ടിലേക്ക് പോയ ഇയാള്‍ യുവതിയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here