ഭാര്യയെ കൊലപ്പെടുത്തി 11 കഷ്ണങ്ങളാക്കി

സൂററ്റ്: രണ്ടാം ഭാര്യയെ കൊലപ്പെടുത്തി പതിനൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച 32കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം.
ഷാനവാസ് ഷെയ്ഖ് എന്ന ഗ്രോസറി ഷോപ്പ് ഉടമയാണ് അറസ്റ്റിലായത്. 32കാരിയായ സുലേഖയാണ് കൊല്ലപ്പെട്ടത്.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തതായി സൂറത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ബി.എസ്. തക്കാര്‍ പറഞ്ഞു. ‘കോള്‍ ഗേള്‍’ ആയ സുലേഖയെ ഷാനവാസ് രഹസ്യമായി വിവാഹം ചെയ്തിരുന്നു. തനിക്കൊരു വീടെടുത്ത് തരണമെന്നും തന്നോടൊപ്പം താമസിക്കണമെന്നുമുള്ള സുലേഖയുടെ നിരന്തര ആവശ്യത്തില്‍ മനം മടുത്താണ് പ്രതി കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സുലേഖയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പതിനൊന്ന് കഷ്ണങ്ങളാക്കി മുറിച്ചു. മുഖം പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഷാനവാസ് വികൃതമാക്കുകയും ചെയ്തു. അറുത്തുമാറ്റിയ ഭാഗങ്ങള്‍ ഷാനവാസ് ഭതേന അരുവിയില്‍ ഉപേക്ഷിക്കുന്നത് കണ്ട് സംശയം തോന്നിയ സുരക്ഷ ജീവനക്കാരന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് എത്തി ഷാനവാസിനെ സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. സുലേഖയുടെ വീട്ടിലെത്തിയ പോലീസിന് തലയും രണ്ട് കാലുകളും കണ്ടെത്താനായി. ഷാനവാസിന് മറ്റൊരു ഭാര്യ കൂടിയുണ്ട്. പാര്‍സി സ്ട്രീറ്റില്‍ ഇവര്‍ക്കൊപ്പമാണ് ഷാനവാസ് താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here