രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം ചെയ്ത യുവാവ്

ഓറംഗബാദ് :സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ഒരേ വേദിയില്‍ വെച്ച് വിവാഹം ചെയ്ത് യുവാവ്. മഹാരാഷ്ട്രയിലെ ഓറംഗാബാദിനടുത്തുള്ള നന്ദേഡ് ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. ഈ വിവാഹത്തിന്റെ ക്ഷണക്കത്തും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

വിവാഹ ക്ഷണക്കത്ത് കണ്ട് ആദ്യം പരിഹസിച്ച് ചിരിച്ച ഏവരും പിന്നീട് ഇതിന് പിന്നിലെ സത്യാവസ്ഥയറിഞ്ഞപ്പോള്‍ ഇവരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുവാന്‍ തുടങ്ങി. നന്ദേഡ് സ്വദേശി സായ്‌നാഥാണ് ഒരേ വേദിയില്‍ വെച്ച് രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ചത്. സഹോദരിമാരായ രാജശ്രീ, ദുരാബായി എന്നീ രണ്ടു പെണ്‍കുട്ടികളെയാണ് സായിനാഥ് വിവാഹം കഴിച്ചത്.

രാജശ്രീയും സായിനാഥുമായുള്ള വിവാഹമായിരുന്നു ഇരു വീട്ടുകാരും ആദ്യം ഉറപ്പിച്ചു വെച്ചിരുന്നത്. രാജശ്രീയുടെ മൂത്ത സഹോദരിയാണ് ദുരാബായി. ഈ കുട്ടിക്ക് ചെറിയ രീതിയിലുള്ള മാനസികാസ്യാസ്ഥ്യം ഉണ്ടായിരുന്നു. ഇതു കാരണം ദുരാബായിയുടെ വിവാഹം നടന്നിരുന്നില്ല. താന്‍ വീട്ടില്‍ നിന്നും പോയാല്‍ ചേച്ചി ഒറ്റപ്പെടുമെന്ന് രാജശ്രീക്ക് തോന്നി.

ഇതിനെ തുടര്‍ന്ന് രാജശ്രീ തന്നെയാണ് ഇത്തരമൊരു ആശയം ഭാവിവരനായ സായിനാഥുമായി പങ്കു വെച്ചത്. ഇതിന് ശേഷം ഇവര്‍ ഇരു വീട്ടുകാരോടും ഈ ആഗ്രഹം പറഞ്ഞു. ഇരുവീട്ടുകാരും ഇവരുടെ തീരുമാനത്തോടൊപ്പം നിന്നപ്പോള്‍ യുവാവ് ഇരു സഹോദരിമാരുടെയും കഴുത്തില്‍ താലി കെട്ടി.

സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് സായിനാഥിനേയും രാജശ്രീയേയും അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്. മൂന്ന് പേര്‍ക്കും വിവാഹമാംഗളാശംസകള്‍ നേര്‍ന്നും നിരവധി പേര്‍ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here