സ്വയംഭോഗം ചെയ്തയാള്‍ ക്യാമറയില്‍

ന്യൂഡല്‍ഹി : ഓടുന്ന ബസിലിരുന്ന് മോശമായി സ്പര്‍ശിക്കുകയും സീറ്റിലിരുന്ന് സ്വയംഭോഗം നടത്തുകയും ചെയ്തയാളെ വിദ്യാര്‍ത്ഥിനി ക്യാമറയില്‍ പകര്‍ത്തി. ഡല്‍ഹിയില്‍ ഫെബ്രുവരി 7 നായിരുന്നു സംഭവം.സൗത്ത് ഡല്‍ഹിയിലെ വസന്ത് വില്ലേജില്‍ നിന്ന് ഐഐടി വരെ പോകുന്ന ബസിലായിരുന്നു മധ്യവയസ്‌കന്റെ ലൈംഗിക വൈകൃതങ്ങള്‍.

ബസില്‍ നല്ല തിരക്കുള്ള സമയമായിരുന്നു. സീറ്റിലിരിക്കുകയായിരുന്ന ഇയാള്‍ കയ്യിട്ട് തൊട്ടടുത്തിരുന്ന വിദ്യാര്‍ത്ഥിനിയുടെ നിതംബത്തില്‍ സ്പര്‍ശിച്ചു. ഇത് തുടര്‍ന്നതോടെ പെണ്‍കുട്ടി ഇയാളോട് കയര്‍ത്തു. എന്നാല്‍ ഇയാള്‍ കേട്ടഭാവം നടിച്ചില്ല. യാത്രക്കാരിലാരും വിഷയത്തില്‍ ഇടപെട്ടതുമില്ല.

ഒച്ചവെച്ചിട്ടും ഒരാള്‍ പോലും രക്ഷയ്‌ക്കെത്തിയില്ല. ഇതിനിടെ ഇയാള്‍ ബാഗ് മടിയില്‍വെച്ച് മറച്ചുകൊണ്ട് സ്വയംഭോഗം ചെയ്യുന്നുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനി ഇത് തന്റെ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് വസന്ത് വിഹാര്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, (മാനഭംഗം) 354എ, 294 ( പൊതുസ്ഥലത്തെ അശ്ലീല പ്രദര്‍ശനം)വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ദൃശ്യങ്ങള്‍ സഹിതമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.

പെണ്‍കുട്ടി തന്റെ ഫെയ്‌സ്ബുക്കിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുമുണ്ട്. മധ്യവയസ്‌കന്‍ സീറ്റിലിരുന്ന് മടിയില്‍ ബാഗ് വെച്ച് മറച്ച് സ്വയംഭോഗം ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here