മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി

ന്യൂയോര്‍ക്ക്: കൂര്‍ക്കംവലി അഹനീയമായതിനെ തുടര്‍ന്ന് 92കാരിയായ മുത്തശ്ശിയെ കൊച്ചു മകന്‍ കൊല്ലപ്പെടുത്തി. ന്യൂയോര്‍ക്ക് സുല്ലിവാന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മന്റെില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

വെറോനിക്കാ ഇവിന്‍സിനെയാണ് കൂര്‍ക്കം വലി ശല്യത്തിന്റെ പേരില്‍ കൊച്ചുമകന്‍ എന്റിക്ക് ലീവ(47) കൊലപ്പെടുത്തിയത്. ലീവയുടെ മുഖത്തു തലയിണയമര്‍ത്തി എന്‍ട്രിക്ക് കൊലപ്പെടുത്തുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം എന്റിക് പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ വയോധികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതക കുറ്റം ചുമത്തി എന്‍ട്രിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 60 വര്‍ഷമായി ഇതേ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്.

വെറോനിക്കായുടെ മകള്‍ 50ാം വയസില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചതിനുശേഷമാണ് എന്റിക്കിനെ റൂമില്‍ താമസിക്കാന്‍ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here