25 ഐഫോണുകള്‍ സമ്മാനിച്ച കാമുകന്‍

ഷെന്‍ഷാന്‍ :തന്റെ പങ്കാളിയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ പലരും പല വഴികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ കാമുകിയെ അത്ഭുതപ്പെടുത്താന്‍ വേണ്ടി ഒരു യുവാവ് നല്‍കിയ സമ്മാനങ്ങള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.

25 പുതു പുത്തന്‍ മോഡല്‍ ഐഫോണുകളാണ് യുവാവ് തന്റെ കാമുകിക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. ചൈനയിലെ ഷെന്‍ഷാന്‍ നഗരത്തിലെ ഒരു എഞ്ചിനിയറാണ് തന്റെ കാമുകിക്കായി 25 ഐഫോണ്‍ x മൊബൈലുകള്‍ സമ്മാനമായി നല്‍കി സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.പ്രിയതമയുടെ 25 ാം പിറന്നാളിനോടനുബന്ധിച്ചാണ് കാമുകന്‍ യുവതിക്ക് ഇത്തരത്തില്‍ സര്‍പ്രൈസ് നല്‍കിയത്. ഇത് കൂടാതെ കാമുകിക്കായി ഒരു സ്വര്‍ണ്ണ മോതിരവും യുവാവ് കരുതി വെച്ചിരുന്നു.

റോസാപൂവിന്റെ ഇതളുകള്‍ വിരിച്ചിട്ട തറയില്‍ പ്രണയാകൃതിയില്‍ മൊബൈലുകള്‍ അലങ്കരിച്ച് വെച്ചാണ് യുവാവ് കാമുകിക്കായി തന്റെ സമ്മാനം പ്രദര്‍ശിപ്പിച്ചത്. അന്നേ ദിവസം തന്നെ മോതിരവും കൈമാറി കാമുകിയെ യുവാവ് തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു.

ഇത്രയും അഗാധമായി തന്നെ പ്രണയിക്കുന്ന കാമുകനോട് സമ്മതമെന്നല്ലാതെ മറുത്തൊന്നും പറയാനും യുവതിക്ക് തോന്നിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here