വിമാനത്തിനുള്ളില്‍ വെച്ച് ഒരു യുവാവ് നടത്തിയ കിടിലന്‍ തന്ത്രം

ഇന്‍ഡോര്‍ :വിമാനത്തിനുള്ളില്‍ വെച്ച് യുവതിയോട് വിവാഹഭ്യര്‍ത്ഥന നടത്തി ഒരു യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ രസകരമായ സംഗതി അരങ്ങേറിയത്. ഇന്‍ഡോറില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളില്‍ വെച്ചാണ് നാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര ആനന്ദാനി തന്റെ കാമുകിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്.

വളരെ ആസൂത്രിതമായാണ് നരേന്ദ്ര ഈ പ്ലാന്‍ നടപ്പാക്കിയത്. ഇന്‍ഡോറില്‍ ജോലി ചെയ്തു വരികയായിരുന്നു നരേന്ദ്രയുടെ കാമുകി. അവധിക്കാലം ചിലവഴിക്കാനായി യുവതി ഗോവയിലേക്ക് പോവുകയാണെന്നറിഞ്ഞ നരേന്ദ്ര ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ കാത്തു നിന്നു. ഈ കാര്യം യുവതിക്ക് അറിയില്ലായിരുന്നു. ഗോവയിലേക്കുള്ള വിമാനത്തിനുള്ളില്‍ കയറിയ പെണ്‍കുട്ടിക്ക് തികച്ചും അപ്രതീക്ഷിതമായാണ് ആ വിളി എത്തിയത്.

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്റര്‍കോം ഉപയോഗിച്ചായിരുന്നു നരേന്ദ്ര ആനന്ദാനി തന്റെ ഇഷ്ടം കാമുകിയോട് തുറന്ന് പറഞ്ഞത്. അപ്രതീക്ഷിതമായി തന്റെ കാമുകന്റെ ശബ്ദ് കേട്ട യുവതി ഇന്റര്‍കോമിന് അടുത്തേക്ക് നടന്നു. അടുത്തെത്തിയ കാമുകിയോട് മുട്ടു കുത്തി നിന്നാണ് നരേന്ദ്ര തന്റെ വിവാഹഭ്യര്‍ത്ഥന നടത്തിയത്.

ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു. അപ്പോഴേക്കും വിമാന ജീവനക്കാര്‍ വില്‍ യു മേരി മി എന്ന പ്ലാക്കാര്‍ഡുകളുമായി ഇരുവര്‍ക്കും മുന്നില്‍ അണി നിരന്നിരുന്നു.

നരേന്ദ്രയുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു വിമാന ജീവനക്കാരുടെ ഈ പ്രവൃത്തി. ശേഷം പ്രണയ ജോഡികള്‍ ഇരുവരും ചേര്‍ന്ന് ആ വിമാനത്തില്‍ ഒരുമിച്ച് ഗോവയിലേക്ക് യാത്ര തിരിച്ചു.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here