യുവാവിന് ഭാവി അമ്മായിയപ്പന്‍ കൊടുത്ത പണി

കാലിഫോര്‍ണിയ :പ്രിയതമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി കാമുകന്‍ തുനിയവെ ഭാവി അമ്മായിയപ്പന്‍ ഓടിയെത്തി പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു. എന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ സമ്മതമാണോ എന്ന് പെണ്‍കുട്ടിയോട് ലെവി ചോദിക്കുമ്പോഴാണ് ‘അരുത് എന്ന് പറയൂ’ എന്ന് എഴുതി വെച്ച പ്ലക്കാര്‍ഡുമായി പിതാവിന്റെ രംഗ പ്രവേശം.

അമേരിക്കയിലെ നെവേഡ സ്വദേശിയായ ലെവി ബ്ലിസ് എന്ന വ്യക്തിക്കാണ് പ്രിയതമയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിനിടെ ഈ വ്യത്യസ്ഥമായ അനുഭവം നേരിട്ടത്. ലെവി ബ്ലിസ് കഴിഞ്ഞ രണ്ട് വര്‍ഷമായി അല്ലിസണ്‍ ബാരോണ്‍സ് എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. കുറെ കാലമായി ഇവര്‍ ഇരുവരും ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്.

തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി മാതാപിതാക്കളുടെ സമ്മതം വാങ്ങാന്‍ സ്വന്തം വീട്ടിലേക്ക് പോകും വഴിയാണ് ഒരു കുന്നിന്‍ മുകളില്‍ വെച്ച് ലെവി തന്റെ കാമുകിയെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഈ കാര്യം ആദ്യമേ തന്നെ ഇരു വീട്ടുകാരോടും പറഞ്ഞിരുന്നു. ഇതു പ്രകാരം പ്രസ്ഥുത സ്ഥലത്ത് മാതാപിതാക്കള്‍ ഒളിച്ചിരുന്നു.

ലെവി കാമുകിക്ക് മുന്നില്‍ മുട്ടു കുത്തി നിന്ന് യുവതിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ഈ സമയം ഈ പ്ലക്കാര്‍ഡും ഉയര്‍ത്തി പിടിച്ച് അമ്മായിയപ്പന്‍ ഓടിയെത്തി. ഒരു തമാശയായിട്ടായിരുന്നു ഇദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥത്തില്‍ മകളെ ലെവി വിവാഹം ചെയ്യുന്നതില്‍ ഇദ്ദേഹത്തിന് സമ്മതമായിരുന്നു.

അമ്മായിയപ്പന്റെ അപ്രതീക്ഷിത രംഗ പ്രവേശം കണ്ട് ലെവി ഞെട്ടി. എന്നാല്‍ പെണ്‍കുട്ടിക്ക് ഈ കാഴ്ച്ച കണ്ട് ചിരിയടക്കാനും ആയില്ല. ഒളിച്ചിരുന്ന ബാക്കിയെല്ലാവരും പുറത്തേക്ക് വന്നപ്പോഴാണ് തന്നെ കബളിപ്പിക്കാനായി എല്ലാവരും കൂടി ആസൂത്രണം ചെയ്ത പദ്ധതി ആയിരുന്നു ഇതെന്ന് ലെവി മനസ്സിലാക്കിയത്.

എന്നാല്‍ ഇവര്‍ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു സമൂഹ മാധ്യമത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത. പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന പിതാവ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ഈ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പുറത്ത് വരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here