മകളെ അച്ഛന്‍ പീഡിപ്പിച്ചത് ആറ് മാസം

ലക്‌നൗ: മകളെ മാസങ്ങളായി തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമിലാണ് സംഭവം. 13 വയസ്സുകാരി മകളെ 37കാരനായ പിതാവ് പട്ടൗഡി ഗ്രാമത്തിലെ ഒരു ഫാക്ടറിയില്‍ വച്ച് തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു. പിതാവ് മകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്വാഭാവികമാണെന്ന് മകളെ പറഞ്ഞ് വിശ്വസിച്ചായിരുന്നു ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

എല്ലാ വീടുകളിലും ഇത് നടക്കുന്നതാണെന്നായിരുന്നു അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. കുട്ടിയെ പീഡിപ്പിക്കുന്നത് പെണ്‍കുട്ടിയുടെ രണ്ടാനമ്മ കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ബിഹാര്‍ സ്വദേശിയായ പ്രതി ഗുരുഗ്രാമിലെ പട്ടോടിയിലെ ഫാക്ടറി ജീവനക്കാരനാണ്. ആദ്യഭാര്യയിലെ മകളാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. പ്രതിയെ പൊലീസ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ അറസ്റ്റ് ചെയ്തു.

പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ യാതൊരു പശ്ചാത്താപവും പ്രതിയ്ക്ക് ഇല്ലെന്നും എല്ലാ വീട്ടിലും സംഭവിക്കുന്നതാണ് ഇതെന്ന് മകളെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നതാണ് ഞെട്ടിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി പിതാവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പുറത്ത് പറയരുതെന്ന് പിതാവ് ഭയപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. രണ്ടാനമ്മയോട് കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ആദ്യം അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് നേരിട്ട് കണ്ടതോടെയാണ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here