പിഞ്ചു കുട്ടിയെ പീഡിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു

ഗാസിയാബാദ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ലോണിയിലാണ് സംഭവം. ജിതേന്ദ്ര എന്നയാളാണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് കൊണ്ടുപോയി ഇയാള്‍ പീഡനത്തിന് വിധേയയാക്കുകയായിരുന്നു.

പീഡനം വിവരം പുറത്ത് പറയരുതെന്ന് ജിതേന്ദ്ര പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇയാളുടെ ഭീഷണി വകവെയ്ക്കാതെ പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരോട് പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ഇയാളെ പിടികൂടുകയായിരുന്നു. ജിതേന്ദ്രയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ജിതേന്ദ്രയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇയാളെ സമീപത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here