രണ്ട് വയസുകാരിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

ബെയ്ജിങ്: സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് ഇലക്ട്രിക് റിക്ഷയ്ക്ക് മുന്നിലേക്ക് ചാടി വ്യാപാരി രണ്ട് വയസുള്ള പെണ്‍കുട്ടിയെ രക്ഷിച്ചു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചൈനയിലെ ലങ്കാവോ കൗണ്ടിയിലെ ഹെനാനിലായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ഒരു ഇലക്ട്രിക് റിക്ഷ മുന്നോട്ട് പായുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിന്റെ മുന്‍വശത്ത് കുട്ടി തൂങ്ങിക്കിടക്കുകയായിരുന്നു.

കുട്ടിയുടെ കൈകള്‍ ആക്‌സലറേറ്ററിന് മുകളിലായിരുന്നു. റോഡിലൂടെയും നടപ്പാതകളിലൂടെയും റിക്ഷ മുന്നോട്ട് പാഞ്ഞു. ആളുകള്‍ പരിഭ്രാന്തരായി ഇതിന്റെ പുറകില്‍ ഓടുന്നുണ്ടെങ്കിലും സ്വന്തം ജീവന്‍ പണയം വെച്ച് റിക്ഷയുടെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു കച്ചവടക്കാരനായ യുവാന്‍ ഷുഹാവോ എന്നയാള്‍.

വണ്ടി നിര്‍ത്താന്‍ സാധിച്ചെങ്കിലും യുവാന്‍ വീണുപോയി. ഇയാള്‍ക്ക് മുഖത്തും കൈയിലും പരിക്ക് പറ്റി. മൂന്ന് പല്ലുകള്‍ പൊട്ടി. എന്നാല്‍ കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീണുകിടന്ന യുവാനെ ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. വീഡിയോ വൈറലായതോടെ ഇയാളുടെ ധീരമായ പ്രവൃത്തിക്ക് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

Good Samaritan crashes into out-of-control tricycle to save a 2-year-old dangling on it.

Good Samaritan crashes into out-of-control tricycle to save a 2-year-old dangling on it.May 19th in Lankao county, Henan, surveillance camera shows a tricycle, with a 2-year-old dangling on got out of control and was running into a wall. Yuan Xuhao, a heroic storekeeper crashed into the vehicle to stop it and saved the kid.

PearVideoさんの投稿 2018年5月21日(月)

LEAVE A REPLY

Please enter your comment!
Please enter your name here