പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ കച്ചവടക്കാരന്‍

ബെയ്ജിങ്: കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ കച്ചവടക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയില്‍ കച്ചവടക്കാരന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചതെന്ന് വ്യക്തമാണ്.

‘നിങ്ങളൊരു ഹീറോയാണ്’ എന്ന തലക്കെട്ട് നല്‍കി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മെയ് 15ന് ചോങ്ഖിംഗിലായിരുന്നു സംഭവം. സമീപത്തെ സിസിടിവികളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ കച്ചവടക്കാരന്‍ ഫോണില്‍ സംസാരിക്കുന്നതാണ് കാണുന്നത്. ഇതിനിടയില്‍ ഇയാള്‍ പെട്ടെന്ന് പുറത്തേക്ക് ഓടുന്നതും കാണാം.

മറ്റൊരു സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇയാള്‍ എന്തിനാണ് ഓടിയതെന്ന് വ്യക്തമാകുന്നത്. അപ്പോഴേക്കും ആളുകളും ഓടിക്കൂടുന്നുണ്ടായിരുന്നു. പുറത്തേക്ക് ഓടിയത്തിയ കച്ചവടക്കാരന്‍ കൈകളുയര്‍ത്തി മുകളിലേക്ക് നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. മുകളില്‍ നിന്ന് പെണ്‍കുട്ടി താഴേ വീണതും ഇയാള്‍ പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എങ്ങനെയാണ് കുട്ടി വീണതെന്ന് വ്യക്തമല്ല. അതേസമയം കുട്ടിക്ക് പരിക്കൊന്നും പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here