ഡല്‍ഹിയില്‍ പട്ടാപ്പകല്‍ വെടിവെപ്പ്

ഡല്‍ഹി : പൊതുനിരത്തില്‍ വെച്ച് മദ്ധ്യവയസ്‌കന് വെടിയേറ്റു. 50 വയസ്സുകാരനായ തസ്‌വീര് സിംഗിനാണ് പട്ടാപ്പകല്‍ വെടിയേറ്റത്. ഡല്‍ഹി കൊണോട്ട് പ്ലേസിലെ എ ബ്ലോക്കില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.

ബുധനാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. സമീപത്തെ ഒരു പണമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ പിന്‍തുടര്‍ന്ന രണ്ടംഗ സംഘം പെട്ടെന്ന് മുന്‍പിലേക്ക് കടന്ന് വന്ന് വെടിവെക്കുകയായിരുന്നു. അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നു.നെഞ്ചിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ തസ്‌വീറിനെ ഉടന്‍ തന്നെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചു.

വെടിവെപ്പിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് പൊലീസ് നിഗമനം. വെടിവെപ്പ് നടന്ന സ്ഥലം ഇപ്പോള്‍ പൊലീസ് നീരീക്ഷണത്തിലാണ്. പ്രതികളെ പിടിക്കാനായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here