കാമുകന്‍ വെടിയേറ്റ് മരിച്ചു

താനെ: കാമുകിയെ അജ്ഞാതന്‍ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവ് വെടിയേറ്റ് മരിച്ചു. താനെയിലെ നലിംബി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗണേഷ് ദിനകറെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗണേഷും കാമുകിയും ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുമ്പോഴാണ് അജ്ഞാതനായ അക്രമി ഇവരെ സമീപിച്ച് പണം ആവശ്യപ്പെട്ടത്. തങ്ങളുടെ പക്കല്‍ പണമില്ലെന്ന് ഇവര്‍ അറിയിച്ചതോടെ അക്രമി ഇരുവരെയും തോക്കിന്‍മുനയില്‍ നിര്‍ത്തി. തുടര്‍ന്ന് കാമുകിയെ പീഡിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത് തടയാന്‍ ശ്രമിച്ച ഗണേഷിനെ അക്രമി വെടിവെക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here