പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ചെന്ന് യുവാവ് കുത്തി കൊലപ്പെടുത്തി

ഹൈദരാബാദ് :പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിനി ജാനകിയാണ് യുവാവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഹൈദരാബാദിലെ ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു 24 വയസ്സുകാരിയായ യുവതി.ജാനകിയുടെ കൂടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ആനന്ദ് എന്ന യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയത്. ജാനകി താമസിക്കുന്ന ഹോസ്റ്റലില്‍ യുവതി തനിച്ചിരിക്കുന്ന സമയത്ത് കയറി ചെന്ന യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആനന്ദ് യുവതിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കുറച്ച് സമയം കഴിഞ്ഞ് മുറിയിലേക്ക് കടന്നു ചെന്ന സുഹൃത്തുക്കളാണ് ജാനകിയെ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജാനകിയുടെ ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തെ തുടര്‍ന്ന് പൊലീസ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് പ്രണയാഭ്യര്‍ത്ഥന നടത്തി ജാനകിയെ ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മൊഴി നല്‍കി.  

LEAVE A REPLY

Please enter your comment!
Please enter your name here