യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ഈറ്റ :തയ്ക്കുമ്പളം മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഈറ്റയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

ഒരു യുവാവിനെ അര്‍ദ്ധ നഗ്നനാക്കിയതിന് ശേഷം മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചതാണ് ഈ ദൃശ്യങ്ങള്‍.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here