വളര്‍ത്തു നായയെ കാണണമെന്ന വൃദ്ധന്റെ അന്ത്യാഭിലാഷം

സ്‌കോട്ട്‌ലാന്‍ഡ് :വളര്‍ത്തു നായയെ കാണണമെന്ന് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ച വൃദ്ധന്റെ വികാരനിര്‍ഭരമായ അവസാന നിമിഷങ്ങള്‍ വൈറലാവുന്നു. സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ പീറ്റര്‍ റോബിന്‍സണ്‍ എന്ന വ്യക്തിയാണ് മരിക്കുന്നതിന് മുന്‍പ് ഈ വ്യത്യസ്ഥമായ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്.

പീറ്റര്‍ റോബിന്‍സണ്ണിന്റെ കൊച്ചു മകളായ ആഷ്‌ലി സ്റ്റിവന്‍സാണ് ഈ സ്‌നേഹ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്ക് വെച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വളരെ നാളുകളായി ചികിത്സയിലായിരുന്നു പീറ്റര്‍. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ വൃദ്ധന്റെ അന്ത്യാഭിലാഷം ചോദിച്ചറിയാന്‍ ബന്ധുക്കളോട് നിര്‍ദ്ദേശിച്ചത്.

താന്‍ ജീവനേക്കാളെറെ സ്‌നേഹിച്ച വളര്‍ത്തു പട്ടിയെ അവസാനമായി കാണണമെന്നായിരുന്നു വൃദ്ധന്റെ ആവശ്യം. സാധാരണയായി അണുപ്രസരണത്തെ ഭയന്ന് വളര്‍ത്തു മൃഗങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടു വരാന്‍ അധികൃതര്‍ അനുവാദം നല്‍കുമായിരുന്നില്ല.

എന്നാല്‍ പീറ്ററിന്റെ അവസ്ഥ കണക്കിലെടുത്ത്,ബന്ധുക്കളുടെ ആപേക്ഷയെ തുടര്‍ന്ന് അധികൃതര്‍ ഇതിന് അനുവാദം നല്‍കുകയായിരുന്നു. വളരെ വികാര നിര്‍ഭരമായിരുന്നു വളര്‍ത്തു പട്ടിയെ കണ്ടപ്പോഴുള്ള പീറ്ററിന്റെ സ്‌നേഹ പ്രകടനം. ഈ കാഴ്ച്ചകള്‍ ചുറ്റൂം കൂടി നിന്ന ബന്ധുക്കളുടെ കണ്ണ് നനയിച്ചു.  പട്ടിയെ കണ്ട് മണിക്കൂറുകള്‍ക്കകം പീറ്റര്‍ ഈ ലോകം വിട്ടകന്നു.

വീഡിയോ കാണാം..

Ashley Stevensさんの投稿 2018年3月29日(木)

Ashley Stevensさんの投稿 2018年3月29日(木)

LEAVE A REPLY

Please enter your comment!
Please enter your name here