ട്രെയിന്‍ കടന്നുപോകവെ ട്രാക്കിലേക്ക് ചാടിയിറങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രി നഗറിലെ മെട്രോ സ്‌റ്റേഷനിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മെട്രോ ട്രെയിന്‍ കടന്നു വരുന്നതിനിടെ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.

21കാരനായ മയൂര്‍ പട്ടേല്‍ എന്ന യുവാവാണ് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ട്രാക്കില്‍ നിര്‍ത്തിയിരിക്കുന്ന ട്രെയിനിന് മുന്‍പിലൂടെ അപ്പുറത്തെ പ്ലാറ്റ് ഫോമിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്.

എന്നാല്‍ പെട്ടെന്നാണ് ട്രെയിന്‍ നീങ്ങിയത്. മയൂര്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ട്രെയിന്‍ മയൂരിനെ തൊട്ടടുത്ത് എത്തിയിരുന്നു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ ഇയാള്‍ അപകടത്തില്‍പ്പെട്ടില്ല.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും മയൂറിനെ മെട്രോ ജീവനക്കാര്‍ കൈയോടെ പിടികൂടി പിഴയടിപ്പിച്ചു. അതേസമയം എങ്ങനെയാണ് പ്ലാറ്റ്‌ഫോമിലെത്തേണ്ടതെന്ന് അറിയാത്തതുകൊണ്ടാണ് ട്രാക്കിലിറങ്ങിയതെന്ന് യുവാവ് അധികൃതരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here