ബിക്കിനിയിലെത്തിയ മന്ദിരയ്ക്ക് ട്രോള്‍

മുംബൈ : മോഡലും അവതാരകയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദി ഗോവയില്‍ കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലാണ്. ഉല്ലാസയാത്രക്കിടെ ഗോവയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു.

https://www.instagram.com/p/Bg2m1eIlolq/?hl=en&taken-by=mandirabedi

എന്നാല്‍ അവരുടെ ബിക്കിനി ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രതികരണമുണ്ടാക്കിയത്. സമ്മിശ്ര വികാരങ്ങളാണ് പിന്‍ഗാമികള്‍ പങ്കുവെച്ചത്. ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടതില്‍ ചിലര്‍ രൂക്ഷമായ ഭാഷയില്‍ മന്ദിരയെ കുറ്റപ്പെടുത്തി.

യുവാക്കളെ പ്രകോപിപ്പിക്കുകയാണോ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെ ഉദ്ദേശമെന്ന് ചിലര്‍ ചോദ്യങ്ങളുന്നയിക്കുന്നു. ശരിയായ രീതിയില്‍ വസ്ത്രമണിഞ്ഞ് പോസ് ചെയ്തുകൂടേ എന്ന് ചോദിക്കുന്നവരുമുണ്ട്.

മോശം ചിത്രമെന്നും ചിലര്‍ കുറിച്ചു. അതേസമയം മനോഹരമായിരിക്കുന്നുവെന്നും സുന്ദരിയായിരിക്കുന്നുവെന്നുമെല്ലാമുള്ള കമന്റുകളും ഏറെയുണ്ട്. ത്രസിപ്പിക്കുന്നതെന്നും പ്രചോദിപ്പിക്കുന്നതെന്നും പറഞ്ഞവരുണ്ട്.

മുന്‍പ് ഒരിക്കല്‍ ബിക്കിനി പോസില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും മന്ദിരയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഒളിഞ്ഞിരുന്ന് അസഭ്യം പറയുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിലരെന്നായിരുന്നു അവരുടെ പ്രതികരണം.

5.. 4.. 3.. 2.. 1..

A post shared by Mandira Bedi (@mandirabedi) on

വനിതകള്‍ക്കെതിരെ നടക്കുന്ന മറ്റൊരുതരം ആക്രമണമാണിതെന്നും അവര്‍ വിവിധ വേദികളില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here