സുഭദ്രയ്ക്ക് വിഷു കൈനീട്ടം നല്‍കി മഞ്ജു

തൃശൂര്‍: സ്വന്തം നാട്ടുകാരിയും വിധവയുമായ സുഭദ്രയ്ക്ക് വിഷു കൈനീട്ടമായി വീടുവച്ചു നല്‍കി നടി മഞ്ജു വാര്യര്‍. വീടിന്റെ താക്കോല്‍ ദാനം തൃശൂര്‍ പുള്ള് ഗ്രാമത്തില്‍ ഉത്സവമായി മാറി.

നടി മഞ്ജു വാര്യരുടെ തൃശൂര്‍ പുള്ളിലെ വീടിന്റെ സമീപത്തുള്ള സുഭദ്ര കുമരനാണു മഞ്ജു വീടു നിര്‍മ്മിച്ചു നല്‍കിയത്. ഭര്‍ത്താവ് നേരത്തെ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ സുഭദ്രയുടെ ചുമലിലായി.

കൂലിപ്പണി എടുത്തായിരുന്നു ഇവര്‍ ജീവിക്കുന്നത്. നല്ലൊരു കിടപ്പാടം പോലുമുണ്ടായിരുന്നില്ല ഇവര്‍ക്ക്. അങ്ങനെയാണു സുഭദ്രയ്ക്കു വീടു നിര്‍മ്മിച്ചു നല്‍കാന്‍ മഞ്ജു തീരുമാനിച്ചത്.

ചാഴൂര്‍ പഞ്ചാത്തിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലേയ്ക്കാണു മഞ്ജു വാര്യര്‍ അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കിയത്. ഒന്നര മാസം കൊണ്ടു സുഭദ്രയ്ക്കു വേണ്ടി 625 സ്‌ക്വയര്‍ ഫീറ്റ് ഭവനം നിര്‍മ്മിച്ചു. ബാക്കി വന്ന തുക മറ്റു മൂന്നു വീടുകളുടെ നിര്‍മാണത്തിനായി ചെലവഴിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here