ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കത്തയച്ച് എംപി

ഡല്‍ഹി :തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്ത എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട് മറ്റൊരു ലോക്‌സഭാംഗം സ്പീക്കര്‍ക്ക് കത്ത് നല്‍കി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ മനോജ് തിവാരിയാണ് ഈ അവശ്യവുമായി ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കത്ത് നല്‍കിയത്.

വളരെ വേദനയോടെയാണ് താന്‍ ഇത് എഴുതുന്നത് എന്ന് തുടങ്ങുന്ന കത്തില്‍ രാജ്യത്ത് നിയമ നിര്‍മ്മാണം നടത്തേണ്ട എംപിമാര്‍ അനാവശ്യമായ അലങ്കോലങ്ങള്‍ സൃഷ്ടിച്ച് സഭയുടെ നടപടികള്‍ തടസ്സപ്പെടുത്തുകയാണെന്ന് മനോജ് തിവാരി ആരോപിക്കുന്നു. സഭയുടെ വിലയേറിയ സമയമാണ് ഇതു മൂലം നഷ്ടമാകുന്നത്. എംപിമാര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്.

അതു കൊണ്ട് തന്നെ നിയമ നിര്‍മ്മാണത്തിന് തടസ്സം നിക്കുന്ന ഇത്തരം എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സ്പീക്കര്‍ നിയമ നടപടി സ്വീകരിക്കണമെന്നാണ് മനോജ് തിവാരിയുടെ അവശ്യം. സര്‍ക്കാരിന്റെ വിവിധ നയങ്ങളിലുള്ള വിയോജിപ്പ് കാരണം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സഭ സതംഭിപ്പിച്ച് പ്രതിഷേധിക്കാറുണ്ട്. ഇതിനെ തുടര്‍ന്നാണ് ബിജെപി എംപിയായ മനോജ് തിവാരി ഇത്തരമൊരു ആവശ്യവുമായി സ്പീക്കറെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here