ഭാര്യയുടെ വിവാഹം; യുവാവിന്റെ അന്ത്യാഭിലാഷം

ഹൈദരാബാദ് :തന്റെ ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കണമെന്ന് മാതാപിതാക്കളോട് നിര്‍ദ്ദേശിച്ച് യുവാവ് അത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ചെറി എന്ന 20 വയസ്സുകാരനാണ് തന്റെ ഭാര്യക്ക് പുനര്‍ വിവാഹം നടത്തി കൊടുക്കണമെന്ന് വീട്ടുകാരോട് നിര്‍ദ്ദേശം നല്‍കി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഷമീര്‍പിതിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ചെറി എഴുതിയതെന്ന് സംശയിക്കുന്ന ഒരു ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

ഈ അത്മഹത്യ കുറിപ്പിലാണ് യുവാവ് തന്റെ മരണശേഷം ഭാര്യയുടെ പുനര്‍ വിവാഹം നടത്തണമെന്ന് മാതാപിതാക്കളോട് നിര്‍ദ്ദേശിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് ചെറി യുവതിയെ വിവാഹം കഴിച്ചത്.

പ്രദേശത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ആത്മഹത്യ ചെയ്യാനിടയാക്കിയ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here