മൊബൈല്‍ ഗെയിം അപകടമായത് ഇങ്ങനെ

ബീജിങ് : ടോയ്‌ലറ്റിലിരുന്ന് മൊബൈല്‍ ഗെയിം കളിച്ച യുവാവിന്റെ മലാശയഭാഗം അറ്റുവീണു. രാത്രിയില്‍ 30 മിനിട്ടോളം തുടര്‍ച്ചയായി മൊബൈലില്‍ ഗെയിം കളിച്ച യുവാവിനാണ് അപകടമുണ്ടായത്. ചൈനയിലാണ് നടുക്കുന്ന സംഭവം. മലാശയം പകുതി അറ്റുവീണ നിലയില്‍ രാത്രിയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി അറ്റുപോയ ഭാഗം നീക്കം ചെയ്തു. ഇയാള്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ യുവാവിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഏറെ നേരം ടോയ്‌ലറ്റിലിരുന്നതുമൂലം പെല്‍വിക് മസില്‍ ദുര്‍ബലപ്പെട്ടതാകാം മലാശയഭാഗം ഊര്‍ന്നുവരാന്‍ ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരുപക്ഷേ നേരത്തേ റെക്റ്റല്‍ പ്രൊലാപ്‌സ് രോഗമുണ്ടായിരിക്കാമെന്നും അതിനൊപ്പം ഏറെ സമയം ക്ലോസറ്റില്‍ ഇരിക്കുകയും ചെയ്തതോടെ അവയവം അടര്‍ന്നുവന്നതാകാമെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അറ്റുപോയ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നേരത്തേ, ഒരു ദിവസം മുഴുവന്‍ വീഡിയോ ഗെയിം കളിച്ച യുവതിക്ക് ശരീരത്തിന്റെ ചലനശേഷി നഷ്ടമായിരുന്നു.

രാത്രിയില്‍ ഉറങ്ങാതെ ഇന്റര്‍നെറ്റ് കഫേയിലിരുന്ന് ഗെയിം കളിച്ച യുവാവിന് പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട സംഭവവും ചൈനയില്‍ നിന്ന് ഇക്കഴിഞ്ഞയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ വന്‍തോതില്‍ യുവതീയുവാക്കള്‍ മൊബൈല്‍/വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെടുകയാണെന്ന് അടിക്കടി പഠനങ്ങളും പുറത്തുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here