വധുവെത്തിയത് നിറകണ്ണുകളോടെ

തിരുവനന്തപുരം: താലികെട്ടിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വധു കതിര്‍മണ്ഡപത്തിലെത്തിയത് നിറകണ്ണുകളുമായി. പാറശ്ശാല മഞ്ചവിളാകം പരക്കുന്ന ക്ഷേത്രത്തില്‍ സംഭവിച്ചത് നാടകീയ രംഗങ്ങളാണ്.

കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ വരന്‍ കതിര്‍മണ്ഡപത്തില്‍ കയറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വധു അച്ഛനും അമ്മയ്ക്കുമൊപ്പമെത്തി. നിറകണ്ണുകളോടെ എത്തിയ പെണ്‍കുട്ടി തനിക്ക് വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് പ്രഖ്യാപിച്ചു.

തനിക്ക് കാമുകനോടൊപ്പം പോകണമെന്നും വധു പറഞ്ഞു. ബിഎസ്എസി നേഴ്‌സിങിന് ഒപ്പം പഠിച്ച മഹാരാഷ്ട്രക്കാരനാണ് കാമുകനെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. അപ്പോഴേക്കും അച്ഛനും അമ്മയും പെണ്‍കുട്ടിയുടെ കാലു പിടിച്ചു.

എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല. ഇതോടെ കതിര്‍മണ്ഡപത്തില്‍ ഇരുന്ന യുവാവ് പ്രതിസന്ധിയിലുമായി. വിവാഹത്തിന് എത്തിയ വരന്റെ വീട്ടുകാര്‍ ബഹളവും തുടങ്ങി. ഉടന്‍ പൊലീസ് സംഭവസ്ഥലത്ത് എത്തി.

വിവാഹം മുടങ്ങിയതോടെ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം വരന്റെ ബന്ധുക്കള്‍ വിവരിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് യുവതിയുടെ ബന്ധുക്കള്‍ ഉറപ്പ് നല്‍കിയതോടെ തര്‍ക്കം അവസാനിച്ചു.

അതേസമയം നാല് മാസം മുമ്പ് വിവാഹം നിശ്ചയിച്ചതില്‍ പിന്നെ വിവാഹത്തലേന്ന് വരെ യുവതി ഫോണില്‍ സംസാരിച്ചിട്ടും യാതൊരു സൂചനയും തരാത്തതിന്റെ ഞെട്ടലിലാണ് വരന്‍.

LEAVE A REPLY

Please enter your comment!
Please enter your name here