ചിരിയുണര്‍ത്തും ബിബിന്റെ കല്യാണക്കുറി

കൊച്ചി : ചിരിയുണര്‍ത്തുന്ന കല്യാണക്കുറിയുമായി തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ചിരിയുണര്‍ത്തിയ ബിബിന്‍ അതേ ശൈലിയാണ് കല്യാണക്കുറിയിലും പയറ്റിയത്.

മെയ് 20 നാണ് ബിബിന്റെ വിവാഹം. മാലിപ്പുറം സ്വദേശിനി ഫിലോമിന ശ്രേഷ്മയാണ് വധു. സംവിധായകന്‍ സിദ്ദിഖിന് ഈ കത്ത് നല്‍കിയാണ് ബിബിന്‍ ക്ഷണം ആരംഭിച്ചത്.

കല്യാണക്കുറി ഇങ്ങനെ …

കല്യാണം വിളി

അല്ലയോ മാളോരേ
ഒരു സന്തോഷ വാര്‍ത്തയുണ്ട് (ആര്‍ക്ക്)
കല്യാണമാണ് (ആരുടെ)
എന്റെ തന്നെ
ബിബിന്‍ ജോര്‍ജിന്റെ (അയ്യോ ദാരിദ്ര്യം)
ഞാന്‍ കെട്ടാന്‍ പോണ ആ ഭാഗ്യവതി
ആരാണെന്ന് അറിയണ്ടേ
അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്പില്‍ വീട്ടിലെ
കാസ്പറിന്റെയും ബിന്ദുവിന്റെയും മകള്‍
ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി
(അത് കലക്കി,കിടുക്കി,തിമിര്‍ത്തു)
ഈ വരുന്ന 2018 മെയ് 20 ന് ഉച്ചയ്ക്ക് 11 മണിക്ക്
കറുത്തേടം, സെന്റ് ജോര്‍ജ് പള്ളിയില്‍വെച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാന്‍)

മിന്നുകെട്ടിലും വൈകീട്ട് ആറ് മണിക്ക് ചേരാനല്ലൂര്‍ സെന്റ് ജയിംസ് ഹാളില്‍ നടത്തുന്ന വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു.(അനുഗ്രഹിച്ചിട്ട് പോയാ മതി )

LEAVE A REPLY

Please enter your comment!
Please enter your name here