സമ്മാനം പൊട്ടി വരനടക്കം 2 മരണം

പട്‌നാഗഡ് : പാഴ്‌സല്‍ ബോംബ് സ്‌ഫോടനത്തില്‍ വരനും മുത്തശ്ശിയും കൊല്ലപ്പെട്ടു. വധുവിന് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ബൊലാങ്കിര്‍ ജില്ലയിലെ പട്‌നാഗഡിലായിരുന്നു നടുക്കുന്ന സംഭവം.

ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. സൗമ്യ ശേഖര്‍ സാഹുവും റീമാ സാഹുവും ഫെബ്രുവരി 18 നാണ് വിവാഹിതരായത്.ഫെബ്രുവരി 21 ന് സത്കാര ചടങ്ങുമുണ്ടായിരുന്നു. ഈ ചടങ്ങില്‍വെച്ച് ലഭിച്ച സമ്മാനം തുറന്നുനോക്കവെ പൊട്ടിത്തെറിക്കുകയായിരുന്നു.

പാഴ്‌സല്‍ ബോംബായിരുന്നു ഇത്. മറ്റ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് സമ്മാനപ്പെട്ടികള്‍ തുറന്നത്. ഇതോടെയാണ് മുത്തശ്ശിക്ക് ഗുരുതരമായി പരിക്കേറ്റത്. തുറന്നത് വരന്‍ സൗമ്യ ശേഖര്‍ ആയതിനാല്‍ യുവാവ് വീട്ടില്‍വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുത്തശ്ശി മരണപ്പെട്ടു. റീമ അപകട നില തരണം ചെയ്ത് വരികയാണ്. സംഭവത്തില്‍ ബൊലാങ്കിര്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ആരാണ് സമ്മാനം നല്‍കിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here