ഒരു കുടുംബത്തിലെ 5 പേര്‍ കൊല്ലപ്പെട്ടു

റാഞ്ചി: പതിനേഴുകാരിയെ വിവാഹം ചെയ്ത് കൊടുക്കാത്തതിന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ടൊപ്പായി ബോയിപ്പായി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ തുളസിയാന്‍ ഗ്രാമത്തിലാണ് സംഭവം.

ഒരുതവണ വിവാഹം കഴിച്ച ടൊപ്പായി ഗ്രാമത്തിലെ രാംസിംഗ് സിര്‍ക്ക എന്നയാളുടെ പതിനേഴ്കാരിയായ മകളെ വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ രാംസിംഗും കുടുംബവും ഇതിന് വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ടൊപ്പായി രാംസിംഗ്, ഭാര്യ, മകള്‍, രണ്ട് ആണ്‍ മക്കള്‍ എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു.

എട്ട് പേരുടെ സഹായത്തോടെയാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. രാംസിംഗ് മാര്‍ക്കറ്റില്‍ പോയ സമയത്ത് ഇവരുടെ വീട്ടിലേക്കെത്തിയ ടൊപ്പായി നാല് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രാംസിംഗിനെ വഴിയില്‍ വെച്ചാണ് ഇവര്‍ തലയറുത്ത് കൊലപ്പെടുത്തിയത്.

പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൊപ്പോയിയുടെ സഹായികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ടൊപ്പായിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കുറ്റ സമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here