ബലെനോ നിയന്ത്രണം വിട്ട് വീടിന്റെ മേല്‍ക്കൂരയില്‍

മാണ്ഡി: അമിതവേഗതയില്‍ എത്തിയ ബലെനോ വീടിന്റെ മേല്‍ക്കൂരയിലേക്ക് ‘പറന്നിറങ്ങി’. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ സര്‍ഖഗാട്ടിലാണ് സംഭവം. റോഡില്‍ നിന്നും ഏകദേശം ഇരുപതടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മാരുതി ബലെനോ നിയന്ത്രണം വിട്ടെത്തിയത്.

മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചതുകൊണ്ടാണ് കാര്‍ നിന്നത്. വാഹനത്തിലുള്ളവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറക്കത്തില്‍ അമിത വേഗതയെടുത്തതാണ് അപകട കാരണം.

സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിലാണ് കാര്‍ പറന്ന് മേല്‍ക്കൂരയിലെത്തിയത്. ബന്‍സി ലാല്‍ റാണ എന്ന് പേരുള്ള വ്യക്തിയുടേതാണ് ബലെനോ. അപകടത്തിന് ശേഷം പ്രദേശവാസികള്‍ ചേര്‍ന്നാണ് കാര്‍ തിരികെ റോഡിലേക്ക് കൊണ്ട് വന്നത്.

മേല്‍ക്കൂരയിലേക്ക് മൂന്ന് വലിയ കമ്പികള്‍ ഇട്ടശേഷം കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടുക്കി പാത ഒരുക്കിയാണ് കാര്‍ പുറത്തെത്തിച്ചത്.

HP 28 घाटु भाई ,देखा इसे कहते हैं कुछ तूफानी करना ,हमारे पड़ोस में सड़क से 20 फीट की दूरी से घर के छत पे पहुँचा दी गाड़ी….वो भी बिना किसी नुकसान के ,और तो ओर बन्दा था भी लर्नर…आपने तो कमाल कर दिया साहब….

Unpredictable Himachalさんの投稿 2018年3月3日(土)

LEAVE A REPLY

Please enter your comment!
Please enter your name here