പിഞ്ചുകുഞ്ഞിനെ തോക്ക് ചൂണ്ടി മോഷണം

ഇന്‍ഡോര്‍ :മുഖം മൂടിയിട്ട കള്ളന്‍ കൊച്ചു കുട്ടിയെ തോക്കിന്‍ മുനമ്പില്‍ നിര്‍ത്തി എടിഎം കൗണ്ടറിനുള്ളില്‍ നിന്നും പണം അപഹരിച്ചു. കുട്ടിയുടെ പിതാവിന്റെ കൈയ്യില്‍ നിന്നുമാണ് കള്ളന്‍ പണം അപഹരിച്ചത്.

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിനുള്ളില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കഴിഞ്ഞ ജനുവരി 24 ന് നടന്ന സംഭവത്തിന്റെ വീഡിയോ ചൊവ്വാഴ്ചയാണ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

പ്രതിയെ ഇതുവരെയും പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കൊച്ചു കുട്ടിയേയും ഭാര്യയേയും കൂട്ടി പണം പിന്‍വലിക്കുവാനായി എടിഎമ്മിനുള്ളില്‍ യുവാവ് കയറിയ ഉടന്‍ തന്നെ മുഖം മൂടി അണിഞ്ഞ കള്ളനും പിന്നാലെ കയറുകയായിരുന്നു.

ആദ്യം യുവാവിന്റെ പിറകില്‍ നിന്നും പണം എടുത്ത് തരാന്‍ കള്ളന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഇതിന് ഒരുക്കമായിരുന്നില്ല. ഇതിന് ശേഷമാണ് കള്ളന്‍ തന്റെ അരയില്‍ നിന്നും തോക്ക് എടുത്ത് കൊച്ചു കുട്ടിക്ക് നേരെ ചൂണ്ടിയത്.

തന്റെ പൊന്നോമനയെ രക്ഷിക്കാന്‍ കുട്ടിയെ അമ്മ തന്റെ ശരീരത്തോട് ചേര്‍ത്ത് പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റ് വഴികളില്ലാതെ അവസാനം യുവാവ് കള്ളന്
എടിഎമ്മില്‍ നിന്നും തന്റെ അക്കൗണ്ടിലെ പണം എടുത്ത് നല്‍കുകയായിരുന്നു.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here