അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍ :യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. ഇതില്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരും ഉള്‍പ്പെടുന്നതായാണ് പുറത്ത് വരുന്ന സൂചനകള്‍.

കര്‍ണ്ണാടകയിലെ വിരാജ്‌പേട്ടയില്‍ വെച്ചാണ് ഇവരില്‍ ചിലരെ പിടികൂടിയത്. മട്ടന്നൂര്‍
സിഐ ഓഫീസില്‍ വെച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്.  ഫെബ്രുവരി 12 ാം തീയ്യതി രാത്രിയാണ് എടയന്നൂരിലെ ഒരു തട്ടുകടയ്ക്ക് മുന്നില്‍ ചായ കുടിച്ച് കൊണ്ടിരിക്കെ ഷുഹൈബിനെ കാറിലെത്തിയ നാലംഗ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം  ഷുഹൈബിനെ  വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് കോഴിക്കോട് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും വഴി മരണമടഞ്ഞു.

കസ്റ്റഡിയിലായവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി,റിജിന്‍ രാജ് എന്നീ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here